നവരാത്രി മഹോത്സവം
ഭാരതീയ ഐതിഹ്യമുസരിച്ച്
നവരാത്രികാല
നവചൈതന്യത്തിന്റെ കാലമാണ്.
പരാശക്തിയുടെ ഇച്ഛാശക്തിയുടെ പ്രതീകമായ ദുര്‍ഗ്ഗയേയും, ക്രിയാശക്തിയുടെ
പ്രതീകമായ ലക്ഷ്മിയേയും, ജ്ഞാന ശക്തിയുടെ പ്രതീകമായ സരസ്വതിയേയും ഒരേ
പ്രാധാന്യത്തോടെ ആരാധിക്കപ്പെടുന്ന അവസരമാണ്
നവരാത്രിപൂജ. വര്‍ഷങ്ങളായി
സ്രാമ്പിക്കല്‍ ഭഗവതി ക്ഷേത്രത്തില്‍
നവരാത്രി മഹോത്സവം വളരെ ഭംഗിയായി
അചാരാനുഷ്ഠാനങ്ങളോടെ ആചരിച്ചുവരുന്നു.
വിജയദശമി ദിനത്തില്‍ കുട്ടികള്‍ക്ക് വിദ്യാദേവത കൂടിയായ ഭഗവതിയുടെ
തിരുസന്നിധിയില്‍ ആദ്യാക്ഷരം കുറിക്കുന്ന
ചടങ്ങിന് ക്ഷേത്രത്തില്‍
വളരെയധികം പ്രാധ്യാമുണ്ട്. സരസ്വതി അനുഗ്രഹത്തിനും വിദ്യാപുരോഗതിക്കും
കുട്ടികളെ ക്ഷേത്രത്തില്‍ ആദ്യാക്ഷരം കുറിക്കുന്നതും, സാരസ്വത
പുഷ്പാഞ്ജലി കഴിക്കുന്നതും ഉത്തമമാണ്.
വിഷ്ണുമായക്കും കരിങ്കുട്ടിക്കും കലശം
ക്ഷേത്രത്തിലെ തറവാട്ട് ഗൃഹത്തില്‍ കളരി പണിക്കരുടെ കാര്‍മികത്വത്തില്‍
നടത്തുന്ന ചടങ്ങാണ് കലശം, ശാക്തേയ പ്രകാരമാണ് ഈ ചടങ്ങ്
നടത്തിവരുന്നത്. ഈ
കര്‍മ്മത്തില്‍ ജാതിമതഭേദമന്യേ എല്ലാ വിശ്വാസികള്‍ക്കും
പങ്കെടുക്കാവുന്നതാണ്.
ഭുവനേശ്വരി പൂജ
ക്ഷേത്രത്തിലെ മറ്റു ദേവതകളെപോലെ
പ്രാധാന്യമുള്ള
മച്ചിലെ ഭഗവതി എന്നറിയപ്പെടുന്ന
ഭുവനേശ്വരിയെ പൂജിക്കുന്ന ദിനമാണ്
ഭുവനേശ്വരി പൂജ. തറവാട്ട് ഗൃഹത്തില്‍ പ്രത്യേകം സജ്ജമാക്കിയ അറയില്‍
ദേവിയ്ക്ക് ഇഷ്ടവിഭവങ്ങള്‍ ഒരുക്കി കളരി പണിക്കരുടെ കാര്‍മികത്വത്തില്‍
കൗളാചാരപ്രകാരം പൂജ
നടത്തിവരുന്നു. പൂജയ്ക്ക് വിഭവങ്ങള്‍
തയ്യാറാക്കുന്നതിന് പാരമ്പര്യമായി അവകാശമുള്ള സ്ത്രീകള്‍ പ്രത്യേക
വൃതശുദ്ധിയോടെ
നിവേദ്യങ്ങള്‍ ഒരുക്കുന്നു.
വടക്കും വാതിക്കല്‍ കര്‍മ്മം
ചുറ്റമ്പലത്തിന് പുറത്ത്
വടക്കുഭാഗത്ത് ദണ്ഡന്‍, മുണ്ടന്‍, ഖണ്ഡാഘര്‍ണ്ണന്‍, മലവായു എന്നീ
ശക്തരായ കരുക്കളോടൊത്ത്
നല്ലച്ഛന്റെ മൂന്നാം തൃക്കണ്ണില്‍
നിന്നുള്ള അഗ്നിയില്‍
നിന്നും ഉത്ഭവിച്ച ഉഗ്രസ്വരൂപിണിയായ ഭഗവതി എന്നിവര്‍ക്ക് വര്‍ഷത്തിലൊരിക്കല്‍
ചോപ്പന്മാരുടെ (പെരുമണ്ണാന്‍ സമുദായക്കാര്‍) കാര്‍മികത്വത്തില്‍
വിശേഷാല്‍ ഗുരുതി
നടത്തിവരുന്നു.
പൊങ്കാല മഹോത്സവം
നൂററാണ്ടുകള്‍ പഴക്കമുള്ള പൊങ്കാല മഹോത്സവം
ഒരുപക്ഷേ പണ്ടുകാലത്ത് ക്ഷേത്രത്തിലെ ഉത്സവംതന്നെയാണെന്ന്
നിസംശയിക്കുന്നു.
മകര മാസത്തിലെ ഉത്രട്ടാതി
നക്ഷത്രത്തിലാണ് ക്ഷേത്രത്തില്‍ പൊങ്കാല
മഹോത്സവം ആചരിക്കുന്നത്.
പുലർച്ചെ ഗണപതി ഹോമത്തോടെ പൂജ ആരംഭിക്കു കയും,
രാവിലെ ഒന്‍പത് മണിക്ക് പണ്ഡാര അടുപ്പില്‍
നിന്ന് ക്ഷേത്രം കാരണവര്‍
പൊങ്കാല അടുപ്പുകളിലേയ്ക്ക് അഗ്നി പകര്‍ന്ന്
നല്‍കുകയും ചെയ്തതിനുശേഷം
ക്ഷേത്ര നടയില്‍ പൊങ്കാല ഇടല്‍ ആരംഭിക്കുന്നു. ശേഷം പൊങ്കാല
നിവേദ്യം
അന്നപൂര്‍ണേശ്വരിയായ ഭഗവതിയുടെ തിരുസന്നിധിയില്‍ സമര്‍പ്പിക്കുന്നു.
ക്ഷേത്രത്തില്‍ വളരെ
പ്രാധാന്യമുള്ള ഈ ചടങ്ങില്‍ പങ്കെടുക്കുന്നത്
കുടുംബ ഐശ്വര്യത്തിനും അഭിവൃദ്ധിക്കും ഉത്തമമാണ്.
കളംപാട്ട്
ക്ഷേത്രത്തില്‍ മൂന്ന് വര്‍ഷത്തില്‍ ഒരിക്കല്‍
നടത്തുന്ന അത്യപൂര്‍വ്വമായ ചടങ്ങാണ് കളംപാട്ട്.
നാഗക്കളം, ഭഗവതിക്കളം,
വിഷ്ണുമായ ചാത്തന്‍കളം, മുത്തപ്പന്‍ കളം,
ഹനുമാന്‍, വീരഭദ്രന്‍, ഭൈരവന്‍, കരി ങ്കുട്ടി എന്നീ കരുക്കള്‍ക്കുള്ളകളം, എന്നിങ്ങനെ അഞ്ച് തരം കളങ്ങളാണ്
നടത്തുന്നത്.
നാഗക്കളം
നാഗദേവതകളെ പ്രീതിപ്പെടുത്താന്‍ പുള്ളുവന്‍മാരുടെ
സാന്നിധ്യത്തില്‍ ക്ഷേത്രത്തില്‍
നാഗക്കളം വരച്ച്
നാഗദേവതകളെ പുള്ളുവന്‍പാട്ടും
വീണയും മീട്ടി എഴുന്നെള്ളിച്ച്
നാഗക്കളത്തില്‍ കളംപാട്ട് ആരംഭിക്കുന്നു.
കളംപൂജ, തിരിയുഴിച്ചില്‍, തുടങ്ങിയ ചടങ്ങുകള്‍
നടത്തുന്നു. ഇത്തരത്തില്‍
ഓരോ ദിവസവും 2
നാഗക്കളങ്ങള്‍ വീതം 3 ദിവസവും,
നാലാം ദിവസം നാഗഭൂതത്തെ
പ്രീതിപ്പെടുത്താന്‍ ഭൂതക്കളവും
നടത്തി, അഞ്ചാം ദിവസം പുള്ളുവന്റെ
നേതൃത്വത്തിൽ നാഗക്കാവില്‍ പാലും
നൂറും നല്‍കി,
നാഗക്കളം എന്ന ചടങ്ങ്
അവസാനിക്കുന്നു. സര്‍പ്പദോഷ
നിവാരണത്തിനും,
സത് സന്താന സൗഭാഗ്യത്തിനും, ത്വക് രോഗശമനത്തിനും, കുടുംബ ഐശ്വര്യത്തിനും
നാഗക്കളം കഴിക്കുന്നതും,
നാഗക്കളത്തില്‍
പങ്കെടുക്കുന്നതും അത്യുത്തമമാണ്.
ഭഗവതിക്കളം
ഭഗവതിയ്ക്ക് രൂപക്കളം വരച്ച് ചോപ്പന്മാര്‍ (പെരുമണ്ണാന്‍)
ദേവി പുരാണത്തിലെ കഥകളാണ് തോററങ്ങളായി
നന്തുണിയുടെ അകമ്പടിയോടെ
പാടിസ്തുതിക്കുന്നത്. ഭഗവതിക്കളത്തിലേയ്ക്ക് ദേവിയുടെയും മറ്റു
ദേവതകളുടെയും ആയുധങ്ങള്‍ എഴുന്നള്ളിക്കുന്ന ചടങ്ങില്‍ താലം എടുക്കുന്നത്
ഐശ്വര്യദായകമെന്ന് വിശ്വസിക്കുന്നു.
നന്തുണി മീട്ടികൊണ്ടുള്ള
തോറ്റത്തിന്റെ അകമ്പടിയോടെയുള്ള ഈ കാഴ്ച അത്യധികം ദേവചൈത്യം ഉള്‍ക്കൊള്ളുന്നതാണ്.
വിഷ്ണുമായ ചാത്തന്‍ക്കളം
വിഷ്ണുമായയുടെ രൂപക്കളം വരച്ച്
ചോപ്പന്മാരുടെ (പെരുമണ്ണാന്‍)
നേതൃത്വത്തിൽ കളം നടത്തുന്നു.
വിഷ്ണുമായക്കളത്തിന് വിഷ്ണുമായയെ സ്തുതിക്കുന്ന അവതാരകഥ ഇപ്രകാരമാണ്.
ഒരിക്കല്‍ കൂളിവാക വനത്തില്‍
നായാട്ട് വേഷത്തില്‍ (മലങ്കുറവന്‍- കിരാതമൂര്‍ത്തി)
മഹാദേവന് മലവേടകന്യകയായ കൂളിവാകയോട് അനുരാഗം തോന്നുകയും,
നായാട്ട്
കഴിഞ്ഞുവരുമ്പോള്‍ കാത്ത്
നില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തപ്പോള്‍
ദേവി ഭക്തയായ കൂളിവാക മഹാദേവിയെ പ്രാര്‍ത്ഥിക്കുകയും ഹൈമവതി
ആശ്വാസമേകുകയും കൂളിവാകയോട് കുടിലിലേയ്ക്ക് മടങ്ങാന്‍
നിര്‍ദ്ദേശിക്കുകയും
ചെയ്തു. ദേവി കൂളിവാകയുടെ വേഷത്തില്‍ (മലങ്കുറത്തി) ശിവനുമായി
രമിക്കുകയും
സന്താനത്തിന് ജന്മം നല്‍കുകയും ചെയ്തു. ഭഗവതി മഹാദേവനറിയാതെ
കുഞ്ഞിനെയെടുത്ത് അദ്ദേഹത്തിന്റെ മുദ്രാമോതിരം വെക്കുകയും കൂളിവാകയോട്
കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
കൈലാസത്തിലെത്തിയ ചന്ദ്രചൂഢനോട്
നായാട്ട് വിശേഷങ്ങള്‍ ആരായുകയും
മുദ്രാമോതിരത്തെകുറിച്ച് ദേവി ചോദിക്കുകയും ചെയ്തു. സത്യാവസ്ഥ
ധരിപ്പിച്ച
കൈലാസനാഥൻ ദേവിയുമൊത്ത് കൂളിവാകയ്ക്ക് സമീപമെത്തുകയും
കുഞ്ഞ് മായാശക്തികള്‍ക്ക് അധീതനാണെന്നും, ആസുര ശക്തികളുടെ അധിപതിയായ
ദേവകുമാരന് കലിയുഗത്തില്‍ എല്ലായിടവും പൂജിക്കപ്പെടും എന്നും
അരുളിചെയ്തു. കാലകാലന്‍ മഹിഷത്തെ വാഹനമായും, പാര്‍വ്വതി മാതാവ്
ശിവശക്തിയെ ആവാഹിച്ച് ചിലമ്പടി (കുറുവടി) ആയുധമായും
നല്‍കി. മഹാദേവന്റെ
സ്ഥൂല ഭൂതഗണങ്ങളുടെ അധിപതിയായി അനുഗ്രഹിക്കുകയും ചെയ്തു.
മുത്തപ്പന്‍ക്കളം
ചോപ്പന്മാരുടെ
നേതൃത്വത്തിൽ മുത്തപ്പന്റെ
രൂപക്കളം വരച്ച് പ്രത്യേക തോറ്റത്തിന്റെ അകമ്പടിയോടെ കൊട്ടിപാടി കളം
നത്തുന്നു. അന്നേദിവസം തന്നെ ഇളംകുരുക്കളായ ഭൈരവന്‍,
ഹനുമാന്‍, കരിങ്കുട്ടി, വീരഭദ്രന്‍ എന്നീ കരുക്കള്‍ക്കും കളം
നടത്തുന്നു. ഈ ചടങ്ങുകളിലെല്ലാം പങ്കെടുക്കുകയും
നടത്തുകയും മൂലം ധര്‍മ്മദൈവാനുഗ്രഹത്തിനും, കുടുംബ ഐശ്വര്യത്തിനും, സര്‍വ്വദോഷ
നിവാരണത്തിനും അത്യുത്തമമാണ്.
ഉത്രട്ടാതി മഹോത്സവം (പ്രതിഷ്ഠാ ദിനം)
ക്ഷേത്രത്തിലെ ഉത്രട്ടാതി മഹോത്സവം കുംഭ മാസത്തിലെ ഉത്രട്ടാതി
നക്ഷത്രത്തിലാണ്
നടത്തിവരാറുള്ളത്. സ്രാമ്പിക്കല്‍ ക്ഷേത്രത്തിലെ ധര്‍മ്മ
ദൈവങ്ങളെ പ്രതിഷ്ഠിച്ച ദിനമാണ് കുംഭമാസത്തിലെ ഉത്രട്ടാതി
നക്ഷത്രം,
ആയതുകൊണ്ട് തന്നെ എല്ലാവര്‍ഷവും ക്ഷേത്ര ഉത്സവമായി ആചരിച്ചുവരുന്ന
ദിനമാണിത്. ക്ഷേത്രത്തില്‍ അന്നേ ദിവസം പുലര്‍ച്ചെ 3 മണിക്ക്
നിര്‍മ്മാല്യം,
എണ്ണ അഭിഷേകം, വാകച്ചാര്‍ത്തല്‍, മഹാഗണപതിഹോമം, കേളി, കല ശപൂജ,
നവകം,
പഞ്ചഗവ്യം മുതലായ കലശാഭിഷേകം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ വടക്കേടത്ത്
താമരപ്പിള്ളി ജാതവേദന്‍
നമ്പൂതിരിപ്പാടിന്റേയും മേല്‍ശാന്തി താഴംകുളം
നാരായണന്‍
നമ്പൂതിരിപ്പാടിന്റെയും മുഖ്യകാര്‍മികത്വത്തില്‍
നടത്തി വരുന്നു. രാവിലെ
9 മണിക്ക് ഉത്സവദിനത്തിങ്കലിലെ
പ്രാധാന ചടങ്ങായ
നാണയപറ ആരംഭിക്കുന്നു.
ഉച്ചപൂജയ്ക്കുശേഷം വാദ്യമേളങ്ങളോടെ എഴുന്നെള്ളിപ്പ് ആരംഭിക്കുകയും
തുടര്‍ന്ന് പന്തല്‍പറ
നിറക്കല്‍ ചടങ്ങ് ക്ഷേത്രത്തിലെ മറ്റൊരു
ആചാര സവിശേഷതയാണ്. ദീപാരാധയ്ക്ക്ശേഷം 108 ശിവാലയങ്ങളില്‍ പ്രസിദ്ധമായ
പേരകം ശിവക്ഷേത്രത്തില്‍
നിന്ന് ക്ഷേത്രത്തിലേക്ക് താലം എഴുന്നെള്ളിച്ച് വരുന്നു, തുടര്‍ന്ന് അത്താഴപൂജ,
പുലർച്ചെ എഴുന്നെളളിപ്പ് പന്തലില്‍
നിന്ന്
16 താലം എഴുന്നെള്ളിപ്പ്,
നട അടക്കല്‍.
|