Feel free to mail us:
srambikkaltemple@gmail.com
srambikkal Bhagavathy Temple Feel free to call us:
+91 9961539997
Home | Srambikkal Temple | Offerings | Poojas | Upadevas | Festivals | Administration | Gallery | Contacts
 
ABOUT US

സ്രാമ്പിക്കല്‍ ശ്രീ ഭഗവതി
ക്ഷേത്രത്തിലെ പ്രധാന മൂര്‍ത്തിയായ ശ്രീ ഭഗവതി ഭദ്രകാളി ഭാവത്തിലാണ് ഇവിടെ കുടികൊള്ളുന്നത്. സന്താന സൗഭാഗ്യത്തിനായും വിദ്യാകാരിണിയായും മംഗല്യദേവതയായും വാണരുളുന്ന അമ്മ പ്രത്യക്ഷ വരം നല്‍കുന്ന മൂര്‍ത്തിയാണെന്നതില്‍ അനുഭവവേദ്യമാണ്. പട്ടും താലിയും സമര്‍പ്പണവും, അന്നപ്രാശവും, അടിമ കിടത്തുന്നതും, കുരുന്നുകള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്നതും അമ്മയുടെ തിരനടയില്‍ വളരെ വിശിഷ്ടമായി കരുതപ്പെടുന്നു. ഉത്സവദിനങ്ങളിലെ പറ സമര്‍പ്പണം എല്ലാ ദേവതകളുടേയും സാന്നിദ്ധ്യം വിളിച്ചറിയ്ക്കുന്നത് അനുഭവിച്ചറിയാം. അലങ്കാര പ്രിയയായ ഭഗവതിയ്ക്ക് ചൊവ്വ, വെള്ളി ദിനങ്ങളിലെ മലര്‍ നിവേദ്യ സമര്‍പ്പണം വളരെ പ്രിയമാണെന്ന് ക്ഷേത്രത്തില്‍ നടത്തപ്പെട്ടിട്ടുള്ള എല്ലാ ദേവപ്രശ്നങ്ങളിലും തെളിഞ്ഞുകണ്ടിട്ടുണ്ട്. വ്രത ശുദ്ധി വളരെ നിര്‍ബന്ധമായ മഹാമായക്ക് കളംപാട്ട് നടത്തുമ്പോള്‍ പുറത്തെ പന്തലിലേയ്ക്ക് എഴുന്നെളളിച്ചാണ് നടത്തപ്പെടാറുള്ളത്.

ക്ഷേത്ര ചരിത്രം

കടത്തനാടു ദേശത്ത് നൂറ്റാണ്ടുകള്‍ക്ക് മുന്‍മ്പ് ഒരു ചേകവ കുടുംബത്തില്‍ സന്തതി പരമ്പരകളറ്റ് ഒരു പതിയും പത്നിയും ജീവിച്ചിരുന്നു. ചേകവ കുടുംബത്തിലായതിനാല്‍ അങ്കത്തട്ടിലോ ഒളിപ്പോരിലോ ആണ്‍സന്തതി പരമ്പരകള്‍ നാശോന്മുഖമായിരുന്ന കാലമായിരുന്നു അത്. നാടുവാഴികള്‍ തമ്മിലോ പ്രഭുകുടുംബങ്ങള്‍ തമ്മിലോ, മാടമ്പിമാര്‍ തമ്മിലോ ഏതു തര്‍ക്കത്തിനും പരിഹാരം അങ്കത്തട്ടിലൂടെയാണ് തീര്‍പ്പു കല്‍പ്പിച്ചിരുന്നത്. അവസാനം തര്‍ക്കക്കാരുടെ കാര്യങ്ങള്‍ക്ക് പരിഹാരം ഉണ്ടാവുകയും ചേകവര്‍ തമ്മില്‍ കുടിപ്പക മുറുകുകയും ചെയ്തിരുന്നു. ജയിച്ച ചേകവരോട് തോറ്റ ചേകവനോ അപമാനിക്കപ്പെട്ട അവരുടെ കുടുംബപരമ്പരകളോ പകവീട്ടുന്നത് ഒളിഞ്ഞും തെളിഞ്ഞും വ്യക്തമാണ്. എങ്ങനെയായാലും ഈ കുടിപ്പക ചേകവ കുടുംബത്തിന്റെ നാശത്തിലാണ് കലാശിക്കുക. അവര്‍ ഉപാസിക്കുന്ന ഉപാസന മൂര്‍ത്തികള്‍ പോലും നിസ്സഹായരായി തീരുന്നു.

ഇക്കാലത്ത് ഈശ്വര ഭക്തികൊണ്ടും നിഷ്ഠകള്‍കൊണ്ടും ലോകനാര്‍ക്കാവിലെ ഭഗവതിയ്ക്ക് തുല്യയായ ദേവിയെ ഭജിച്ച ദമ്പതിമാര്‍ക്ക് ഭഗവതി സ്വപ്ന ദര്‍ശനമേകി. വംശം നിലനിര്‍ത്താന്‍ ഒരു പുത്രന്‍ ജനിക്കുമെന്നും, ശിവാംശമുള്ള പുത്രനിലൂടെ വംശം നിലിലിര്‍ത്തപ്പെടുമെന്നും, ആയതിനായി മൃത്യുഞ്ജയനായ മഹാദേവനേയും സ്ഥിതികാരകനായ വിഷ്ണുവിനേയും ഭജിയ്ക്കുവാന്‍ ദേവി ഉപദേശിച്ചു. വിധിയാംവണ്ണം തങ്ങള്‍ക്കാവുന്ന തരത്തില്‍ മഹാദേവനേയും മഹാവിഷ്ണുവിനേയും അവര്‍ ഭജിച്ചു. അപ്പോഴും ഭഗവതി ഉപാസന കൈവിട്ടില്ല. വൈകാതെ അവർക്കൊരു പുത്രനെ‍ ലഭിച്ചു. ഈശ്വരോപാസനയിലൂടെ പിതാവില്‍ നിന്നും ആയുധവിദ്യകളടക്കം സ്വായത്തമാക്കിയ പുത്രന്‍ ഏവരുടെയും ശ്രദ്ധ തന്റെ നൈപുണ്യംകൊണ്ടും രൂപ സൗകുമാര്യം കൊണ്ടും പിടിച്ചുപററി. ഇക്കാലത്ത് ശത്രുരാജ്യത്തിന്റെ ആക്രമണത്തില്‍ നിന്നും നാടിനെ സംരക്ഷിക്കുന്നതിനായി പടയ്ക്കുപോയ കളരി ഗുരുവായ പിതാവ് വധിക്കപ്പെട്ടു.

അമ്മയുടെ ഉപദേശപ്രകാരം ദേവീഉപാസനയിലൂടെ കൂടുതല്‍ വിദ്യകൈവശമാക്കാന്‍ പുത്രന്‍ ശ്രമിച്ചു. ഭഗവതി അമ്മയുടേയും പുത്രന്റെയും സ്വപ്നദര്‍ശനത്തില്‍ ഇരുവര്‍ക്കും ഒരേ കാര്യം തന്നെ ആവര്‍ത്തിച്ചു പറഞ്ഞുകൊടുത്തു. പിതാവിന്റെ ആഗ്രഹപ്രകാരം വംശം നിലില്‍ക്കണമെങ്കില്‍ മകന്‍ നാടുപേക്ഷിച്ച് പോകണമെന്നും മറ്റൊരു ദേശത്തെത്തി അവിടെ തന്റെ വംശം സ്ഥാപിക്കുന്നതിന്  കാരണമാകുമെന്നും, ആയുധ വിദ്യാനിപുണനാകുവാനായി ഭഗവതി ഉപാസന കൂടാതെ ഓരോ മൂര്‍ത്തികളെയും അവരുടെ ഇഷ്ടമന്ത്രങ്ങള്‍ സ്വായത്തമാക്കി പ്രസന്നരാക്കുമെന്നും അഭയസ്വരൂപിണിയായ ഭഗവതിയരുളി, കളരി നിപുണായ പുത്രന്‍ ഭൈരവ മൂര്‍ത്തിയെ ഉപാസിച്ച് തന്റെ അധീനതയിലാക്കിയതിനുശേഷം വീരഭദ്രമൂര്‍ത്തിയെ തന്റെ സേവാമൂര്‍ത്തിയാക്കി, പിന്നീട് ശത്രുനാശത്തിനുതകുന്ന കരിങ്കുട്ടിയെ ഉപാസിച്ചു വിളിപ്പുറത്തെത്തിച്ചു. അവസാനം ആജ്ഞനേയനെ ഉപാസിച്ച് തന്റെ സേവാ മൂര്‍ത്തിയാക്കി. ഈ സമയം രോഗാഗ്രസ്ഥയായ മാതാവിനെ തന്റെ പ്രിയ ഉപാസനാമൂര്‍ത്തിയായ ഭഗവതി ദര്‍ശനം ലഭിക്കുകയും മകനെപോലെ പുത്രന് രക്ഷ നല്‍കണമെന്ന് അമ്മ അപേക്ഷിക്കുകയും ചെയ്തു. മകന്റെ വംശത്തിന്  ഖളൂരികാഭാവത്തില്‍ താന്‍ കുലദേവതയായിത്തീരുമെന്നും പിന്നീടുളള തലമുറകള്‍ക്ക് വിദ്യാദേവതയായും മംഗല്യമൂര്‍ത്തിയായും സന്താന സൗഭാഗ്യ ദേവതയായും താന്‍ രക്ഷയേകുമെന്നും പരാശക്തിയായ ഭഗവതി അനുഗ്രഹിച്ചു.

മാതാവിനുമോക്ഷം ലഭിച്ചപ്പോള്‍ തന്നെ നാടുവാഴിയുടെ പടയെ നയിക്കുവാന്‍ പുത്രന്‍ ക്ഷണിക്കപ്പെട്ടു. പുത്രന്റെ യുദ്ധ നൈപുണ്യത്തിൽ‍ പ്രീതനായ നാടുവാഴി മറ്റു പലര്‍ക്കും നല്‍കാത്ത അധികാരങ്ങള്‍ നല്‍കി. ശത്രുക്കളുടെ കൈയ്യില്‍ നിന്നും മരണഘട്ടത്തിലെത്തിയ നാടുവാഴിയെ അദ്ദേഹം രക്ഷിച്ചു. ഇതെല്ലാം നാടുവാഴിയുടെ സുന്ദരിയായ മകള്‍ക്ക് യുവാവായ പടനായകനോട് അനുരാഗം വര്‍ദ്ധിക്കുവാന്‍ കാരണമായി. പലതരത്തിലും പിന്‍തിരിപ്പിക്കുവാന്‍ ശ്രമിച്ചെങ്കിലും ഭഗവതി ഉപാസകയായ കന്യക ജീവത്യാഗം ചെയ്യുമെന്നുവരെ പടനായകനെ അറിയിച്ചു. പരാശക്തിയായ ഭഗവതിയുടെ പ്രേരണയാല്‍ ഒരു ദിനം അവര്‍ ഇരുവരും ആരുമറിയാതെ ദേവിയുടെ അടയാളം ഗ്രഹിച്ച ദിക്കില്‍ സേവാമൂര്‍ത്തി സമേതരായി നാടുവിട്ടു. നാടുവാഴിയുടെ പടയാളികള്‍ അവരെ പിടികൂടാന്‍ പിന്‍ തുടർന്നെങ്കിലും ഭഗവതിയുടേയും മറ്റു മൂര്‍ത്തികളുടേയും മായയാല്‍ വഴിതെറ്റിയ അവര്‍ക്ക് സ്ഥലകാലബോധം നഷ്ടപ്പെട്ടു. ശേഷിച്ചവര്‍ തിരിച്ചുപോയി. പടനായകനും പത്നിയും കാടും ആറും കടന്ന് നീണ്ട യാത്രയ്ക്കു ശേഷം ദേവി നിയോഗത്താല്‍ ഗുരുവായൂരിനടുത്തുളള പേരകം എന്ന ദേശത്ത് എത്തിചേര്‍ന്നു. സ്വപ്നത്തിലൂടെ ദേവി കാണിച്ചുകൊടുത്ത അതേ കോവിലകം കണ്ട് ഇരുവരും ആശ്ചര്യപ്പെട്ടു. നാലുകോവിലകങ്ങള്‍ അടുത്തടുത്തായി അവിടെ ഉണ്ടായിരുന്നു. ഈ നാലു കോവിലകങ്ങള്‍ക്കും നാടുവിലായി മഹാദേവന്റെ ഒരു ക്ഷേത്രവും നിലിന്നിരുന്നു. ഇതാണ് പ്രമുഖ 108 ശിവക്ഷേത്രങ്ങളിലൊന്നായ പേരകം ശിവക്ഷേത്രം. ഈ ശിവക്ഷേത്രത്തിന് വടക്കേവശത്തായി വടക്കേകോവിലകം അഥവാ വാക്കേ കോവിലകവും, തെക്കുവശത്തായി ഇളയ കോവിലകവും, മൂന്നാമത്തെ കോവിലകമായി നടുവകോവിലകവും. നാലാമത്തെ കോവിലകം പുത്തന്‍കോവിലകം എന്നും പ്രസിദ്ധിപ്പെട്ടിരുന്നു. ഇളയ കോവിലകത്താണ് പടനായകന്‍ എത്തിയത്. അവിടത്തെ തമ്പുരാന്‍ പടനായകന്റെ കളരിമുറകളെല്ലാം കണ്ടു ബോധ്യപ്പെട്ടു. കോവിലകത്തിനടുത്തായി ഉണ്ടായിരുന്ന വടക്കേചിറ പ്രസിദ്ധമായിരുന്നു. ഈ ചിറക്കു സമീപം ഭവനം നിര്‍മ്മിക്കുന്നതിനും ഉപാസന മൂര്‍ത്തിയായ ഭഗവതിയേയും മറ്റു സേവാ മൂര്‍ത്തികളേയും വെച്ചാരാധിക്കുന്നതിനു മണ്ഡപപുരയും തീര്‍പ്പിച്ചു കൊടുത്തു. "കോലോം നാലും കോലപറമ്പും വെളളാട്ടുകാവും വെളിച്ചെണ്ണപ്പറമ്പും" എന്ന പഴമൊഴി ഈ നാലു കോവിലകങ്ങളുടെയും പ്രസക്തിയെ സൂചിപ്പിക്കുന്നു.

ഭഗവതി ചൈതന്യം വര്‍ദ്ധിച്ചു വരുന്നതിനാല്‍ ദേവിയുടെ അന്നപൂര്‍ണ്ണേശ്വരി ഭാവത്തിന് മച്ചില്‍ തന്നെ ശാക്തേയ കര്‍മ്മങ്ങള്‍ നല്‍കി വന്നിരുന്നു. പടനായകന്റെയും ആര്യകുലത്തില്‍പ്പെട്ട പത്നിയുടേയും നിത്യാചാരങ്ങളെകൊണ്ട് പ്രീതയായ ഭഗവതി ഇരുവരോടും നാഗരാജാവിനേയും നാഗയക്ഷിയേയും ഭജിക്കുവാന്‍ നിർദേശിച്ചു ഇവരുടെ അര്‍ത്ഥന പ്രകാരം കുല സംരക്ഷണത്തിനും ഐശ്വര്യത്തിനും നാഗരാജാവും നാഗയക്ഷിയും കരിനാഗവും അഷ്ടനാഗങ്ങളും തൃപ്തിപ്പെട്ടു. തങ്ങളുടെ സാന്നിദ്ധ്യം ഈ  കുലത്തിന്  അനുഭവയോഗ്യമാവുമെന്ന് അനുഗ്രഹിച്ചു. അക്കാലത്ത് മുകള്‍ തട്ടോട് കൂടിയ ഭവനങ്ങള്‍ കോവിലകങ്ങളല്ലാതെ ഉണ്ടായിരുന്നില്ല എന്നു തന്നെ പറയാം. പടനായകന്റെ ഭവനം കോവിലകങ്ങള്‍ക്ക് സമാനമായി മുകള്‍ തട്ടോടു കൂടിയതായിരുന്നു. അതിനാൽ  അന്നുമുതല്‍ ആകുടുംബപരമ്പര "സ്രാമ്പിക്കല്‍" എന്ന് അറിയപ്പെടാന്‍ തുടങ്ങി, അവിടെ കുടികൊണ്ട ഭഗവതി "സ്രാമ്പിക്കല്‍ ഭഗവതി" യെന്നും അറിയപ്പെട്ടു.

 
Srambikkal
Bhagavathy Temple

FESTIVALS VIDEOS

 
 
   
 
FESTIVALS

നവരാത്രി മഹോത്സവം 
ഭാരതീയ ഐതിഹ്യമുസരിച്ച് നവരാത്രികാല നവചൈതന്യത്തിന്റെ കാലമാണ്. പരാശക്തിയുടെ ഇച്ഛാശക്തിയുടെ പ്രതീകമായ ദുര്‍ഗ്ഗയേയും, ക്രിയാശക്തിയുടെ പ്രതീകമായ ലക്ഷ്മിയേയും, ജ്ഞാന ശക്തിയുടെ...

 
 
 
UPADEVAS

വിഷ്ണുമായ
സ്രാമ്പിക്കല്‍ തറവാടിന്റെ ഐശ്വര്യത്തിനും, അഭിവൃദ്ധിക്കും വേണ്ടി പുത്രവധുവിന്റെ പരദേവതയായിരുന്ന വിഷ്ണുമായയെ പുത്രവധുവിന്റെ ഗൃഹത്തില്‍ നിന്നും സ്രാമ്പിക്കല്‍ തട്ടകത്തിലേയ്ക്ക് ആനയിക്കപ്പെട്ടിട്ടുള്ളതാണ്.

 
 
 
TEMPLE POOJAS

പൂജ, കളം, ഭുവനേശ്വരി പൂജ, കലശം
വടക്കും വാതിക്കൽ കർമ്മം എന്നിവ ബുക്കിംഗ് സ്വീകരിക്കുന്നു.

ബന്ധപ്പെടുക:
Mob: +91 960 5571 718
Mob: +91 9895 2060 56
Mob: +91 9745 3298 89

 
 
Home | Srambikkal Temple | Offerings | Poojas | Upadevas | Festivals | Gallery | Administration | News & Events | Downloads | Contacts